വന്ദേഭാരത് , ഫയല്‍ ചിത്രം
വന്ദേഭാരത് , ഫയല്‍ ചിത്രം 
കേരളം

സര്‍വീസ് ബംഗളൂരുവിലേക്ക്?, കേരളത്തിന് മറ്റൊരു വന്ദേഭാരതിന് സാധ്യത

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിന് മറ്റൊരു വന്ദേഭാരത് സര്‍വീസിന് കൂടി സാധ്യത. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരത് മംഗളൂരുവിലേക്കു നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചതോടെ തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്‌പെയര്‍ ട്രെയിന്‍ ഉപയോഗിച്ച് എറണാകുളം - ബംഗളൂരു, കോയമ്പത്തൂര്‍ -തിരുവനന്തപുരം റൂട്ടുകളില്‍ ഒന്നില്‍ വന്ദേഭാരത് ട്രെയിന്‍ ഓടിക്കാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് ട്രെയിന്‍ മംഗളൂരുവിലേക്കു നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്കു മാറും. ഇതോടെ സ്‌പെയര്‍ റേക്ക് ഇല്ലാതെ സര്‍വീസ് നടത്താന്‍ കഴിയും.

കേരളം ആദ്യം മുതല്‍ എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് ആവശ്യപ്പെടുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി സൗകര്യം ഇല്ലാതിരുന്നതിനാല്‍ പരിഗണിച്ചിരുന്നില്ല. വന്ദേഭാരത് അറ്റകുറ്റപ്പണിക്ക് ആവശ്യമായ വൈദ്യുതീകരിച്ച പിറ്റ്ലൈന്‍ എറണാകുളത്ത് വൈകാതെ കമ്മിഷന്‍ ചെയ്യും. ബംഗളൂരു സര്‍വീസിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഹൈബി ഈഡന്‍ എംപി റെയില്‍വേ മന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. പുലര്‍ച്ചെ 5ന് ബംഗളൂരുവില്‍നിന്നു പുറപ്പെടുന്ന തരത്തില്‍ ട്രെയിനോടിക്കണമെന്നാണ് ആവശ്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂര്‍-തിരുവനന്തപുരം വന്ദേഭാരതിനായി പാലക്കാട് എംപി വി കെ ശ്രീകണ്ഠനും കോയമ്പത്തൂര്‍ എംഎല്‍എയും മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസനും റെയില്‍വേ മന്ത്രിയെ കണ്ടിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു പുലര്‍ച്ചെ 3ന് ഐലന്‍ഡ് എക്‌സ്പ്രസ് പോയി കഴിഞ്ഞാല്‍ അടുത്ത പ്രതിദിന ട്രെയിന്‍ രാവിലെ 8നുള്ള ശബരി എക്‌സ്പ്രസാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

അമ്മയുടെ വഴിയെ സിനിമയിലേക്കെത്തിയ താരങ്ങൾ

ഇന്ത്യക്ക് നഷ്ടം; ഗുസ്തി താരം ദീപക് പുനിയക്ക് ഒളിംപിക്‌സ് യോഗ്യത ഇല്ല

അടുക്കള പരീക്ഷണം കിടുക്കി, ചിയ സീഡ് ചേർത്ത് സംഭാരം, ഇത് വേറെ ലെവൽ

'2014ല്‍ മോദിയില്‍ കണ്ടത് നര്‍മ്മവും ആത്മവിശ്വാസവും, ഇന്ന്...; ബിജെപി അധികാരത്തില്‍ വന്നാല്‍ സ്വേച്ഛാധിപത്യ പ്രവണത വര്‍ധിക്കും'