സി എ അരുൺകുമാർ
സി എ അരുൺകുമാർ  ഫെയ്സ്ബുക്ക് ചിത്രം
കേരളം

അരുണ്‍കുമാറിനെ ഒഴിവാക്കി സിപിഐ ജില്ലാ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടിക, ചിറ്റയത്തിന് മുന്‍ഗണന

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ സിപിഐ സംസ്ഥാനഘടകം മുന്നോട്ടുവെച്ച അഡ്വ. സി എ അരുണ്‍കുമാറിനെ ഒഴിവാക്കി കൊല്ലം ജില്ലാ കൗണ്‍സില്‍. അരുണ്‍കുമാറിന്റെ പേരു വെട്ടിയ കൗണ്‍സില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അടക്കം മൂന്നുപേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയത്തിന്റെ പേരിനാണ് പട്ടികയില്‍ മുന്‍തൂക്കം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍എസ് അനില്‍, ജില്ലാ പഞ്ചായത്ത് അംഗവും എഐവൈഎഫ് നേതാവുമായ പ്രിജി ശശിധരന്‍ എന്നിവരാണ് ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ചടയമംഗലം മണ്ഡലം സെക്രട്ടറി ഹരി വി നായരുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഞായറാഴ്ച ആലപ്പുഴ ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് അവിടെ നിന്നുള്ള പട്ടിക തയ്യാറാക്കും. സ്ഥാനാര്‍ത്ഥികളുടെ പാനല്‍ തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന കോട്ടയം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയ മൂന്നംഗ പാനലിലും അരുണ്‍കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണം നടന്നതാണ് അരുണ്‍ കുമാറിനെതിരെ സിപിഐയില്‍ നീക്കം നടക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിമന്ത്രി പി പ്രസാദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് നിലവില്‍ അരുണ്‍കുമാര്‍. മൂന്നു ജില്ലാ കൗണ്‍സിലുകളും നല്‍കിയ പട്ടിക പരിശോധിച്ച ശേഷമാകും സിപിഐ സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്