പുകക്കുഴലിൽ സൂത്രപ്പണി നടത്തിയാൽ 7000 രൂപ പിഴ
പുകക്കുഴലിൽ സൂത്രപ്പണി നടത്തിയാൽ 7000 രൂപ പിഴ പ്രതീകാത്മക ചിത്രം
കേരളം

ഇടിമുഴങ്ങുന്ന പോലെ ശബ്ദം; ബുള്ളറ്റില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബുള്ളറ്റിന്റെ ശബ്ദം കൂട്ടാന്‍ പുകക്കുഴലില്‍ സൂത്രപ്പണി ചെയ്യുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ പേരാണ് വാഹനവകുപ്പിന്റെ വലയില്‍ വീണത്. 7000 രൂപ പിഴ ചുമത്തിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ സൈലൻസറുകൾ മാറ്റി ആര്‍ടി ഓഫീസില്‍ വാഹനവുമായി ഹാജരാകാനും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദേശം നല്‍കി.

മോട്ടോര്‍ വാഹനനിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച് ഭാരത് സ്റ്റേജ്-4 ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക കൂട്ടിച്ചേര്‍ക്കലുകളും.ശബ്ദം കൂട്ടാനായി പുകക്കുഴലിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണുണ്ടാക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമാണ് പലരുടെയും ആവശ്യം. എന്നാല്‍ ഇവ ശബ്ദ- വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയില്‍ 92 ഡെസിബല്‍ വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍ ഇത്തരം ബുള്ളറ്റുകളില്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും