കേരളം

പിരിഞ്ഞുപോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല: പൊലീസുകാർക്ക് നേരെ മുളകുപൊടി എറിഞ്ഞു, മൂന്നു പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ മറവിൽ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ട യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന യുവാക്കൾ പൊലീസിനു നേരെ മുളകുപൊടി എറിയുകയായിരുന്നു. അവനവഞ്ചേരി സ്വദേശികളായ കണ്ണൻ (26), ശ്യാം മോഹൻ (28),  രാഹുൽ (32) എന്നിവരാണ് അറസ്റ്റിലായത്. 

മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. യുവാക്കളോട് പിരിഞ്ഞുപോകാൻ പൊലീസ് സംഘം ആവശ്യപ്പെട്ടതോടെ ഇവർ പ്രകോപിതരാവുകയായിരുന്നു. പൊലീസുകാരെ അസഭ്യം പറയുകയും മുളകുപൊടി എറിഞ്ഞ് അക്രമം അഴിച്ചുവിടുകയുമായിരുന്നു. 

പൊലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്കാണ് അക്രമത്തിൽ പരുക്കേറ്റത്. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. പൊലീസുകാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി