കേരളം

പുതുവത്സരത്തില്‍ 'പൂസായി'; റെക്കോര്‍ഡ് മദ്യവില്‍പ്പന; മുന്നില്‍ തിരുവനന്തപുരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് റെക്കേര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം വിറ്റഴിച്ചത് 94.54കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കുടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഒരുകോടി രൂപയിലധികം രൂപയുടെ മദ്യമാണ് വിറ്റത്.

രണ്ടാമത് എറണാകുളത്തെ രവിപുരം ഔട്ട്‌ലെറ്റിലാണ്. ഇവിടെ 77 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. ഇരിങ്ങാലക്കുട 76 ലക്ഷം, കൊല്ലം ആശ്രാമം ഔട്ട് ലെറ്റ് 73 ലക്ഷം, പയ്യന്നൂര്‍ ഔട്ട്‌ലെറ്റ് 71 ലക്ഷമാണ് എന്നിങ്ങനെയാണ് ഏറ്റവും കുടുതല്‍ മദ്യവില്‍പ്പന നടന്ന ആദ്യ അഞ്ച് ഔട്ട് ലെറ്റുകള്‍.

ഡിസംബര്‍ 22 മുതല്‍ 31 വരെ 543 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വില്‍പ്പന നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യവില്‍പ്പന നടന്നതും ഇത്തവണയാണ്. കഴിഞ്ഞ വര്‍ഷം ആകെ വിറ്റഴിച്ചത് 516.26 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് മൂന്ന് ദിവസം കൊണ്ട് സംസ്ഥാനത്ത് 154.77 കോടിയുടെ മദ്യവില്‍പ്പന നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്