കേരളം

'ലൈക്കല്ല, ലൈഫാണ് വലുത്'; പൊതുനിരത്തില്‍ അഭ്യാസം കാണിക്കാന്‍ ബൈക്കുമായി ഇറങ്ങേണ്ട!, ഉടന്‍ പിടിവീഴും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ചെറുപ്പക്കാരുടെ ഇടയില്‍ പൊതുനിരത്തുകളില്‍ വാഹന അഭ്യാസം കാണിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. പലപ്പോഴും ഇത് അപകടത്തിന് കാരണമാകുന്നുണ്ട്. തിരുവനന്തപുരത്ത് മത്സരയോട്ടത്തിനിടെ രണ്ടുയുവാക്കളാണ് മരിച്ചത്. ഇതോടെ റോഡില്‍ വാഹന അഭ്യാസം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേരള പൊലീസ്.

'പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കും. ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുക.'- കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാനായി പൊതുനിരത്തുകളില്‍ വാഹനഅഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ ശ്രദ്ധിക്കുക. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നതുമായ അഭ്യാസങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതാണ്.പരിശോധനകളിലൂടെ മാത്രമല്ല, സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വീഡിയോകളുടെ അടിസ്ഥാനത്തിലും ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചുവരുന്നു. ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 എന്ന നമ്പറില്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍

വെന്തുരുകി ഡല്‍ഹി, വീണ്ടും 47 ഡിഗ്രി കടന്നു; അഞ്ചുദിവസം റെഡ് അലര്‍ട്ട്

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; സൗദിയില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്

നാളെയുടെ തീപ്പൊരികള്‍...