കേരളം

സംസ്ഥാനപാതയിലേക്ക് കൂറ്റന്‍ പാറ വീണു; ഗതാഗതം തടസപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കീരിത്തോടിനു സമീപം വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. 

സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസി. ബസുകളും സ്വകാര്യ ബസുകളുമുള്‍പ്പടെയുള്ള വാഹനങ്ങള്‍ കുരുക്കിലായി. സംഭവത്തെ തുടര്‍ന്ന് ഇടുക്കിയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. 

ഇന്ന് വൈകിട്ടോടെ അപ്രതീക്ഷിതമായി പാറ റോഡിലേക്ക് പതിക്കുകയായിരുന്നു. എറാണാകുളത്തുനിന്ന് വരുന്നവര്‍ കട്ടപ്പന, ചെറുതോണി, തേക്കടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയാണിത്. സാധാരണ നല്ല തിരക്കുണ്ടാകുന്ന പാതയാണിത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്