കേരളം

ആശ്വാസം, കോതമം​ഗലത്ത് നിന്നു കാണാതായ 13കാരിയെ ചങ്ങാനശ്ശേരിയിൽ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമം​ഗലത്ത് നിന്നു ഇന്ന് വൈകീട്ട് കാണാതായ 13കാരിയെ കണ്ടെത്തി. വീടിനടുത്തുള്ള സ്കൂളിലെ വാർഷികാഘോഷം കാണാൻ പോയ വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേംകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കണ്ടെത്തിയത്. കുട്ടിയെ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡ‍ിൽ നിന്നാണ് കണ്ടെത്തിയത്. 

ഇന്ന് വൈകീട്ട് 3.30 മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസ് അറിയിച്ചിരുന്നു. കുട്ടിയെ ആരും തട്ടിക്കൊണ്ടു പോയതല്ല എന്നാണ് നി​ഗമനം.

സ്കൂൾ വാർഷികം കാണാൻ പോകുന്നുവെന്നു പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്നു പോയത്. ഇതിനു ശേഷം മടങ്ങിയെത്തിയില്ല. പിന്നാലെ ബന്ധുക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മാതിരപ്പള്ളിയിലൂടെ കുട്ടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ