കേരളം

എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത; വിജിന്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ പ്രതിഷേധത്തിനിടെ എം വിജിന്‍ എംഎല്‍എയോട് തട്ടിക്കയറിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കും. പ്രോട്ടോക്കോള്‍ ലംഘിച്ച് എസ്‌ഐ എംഎല്‍എയോട് പെരുമാറിയെന്നും കളക്ടറേറ്റില്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. 

കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഷമീലിനെതിരെ എം വിജിന്‍ എംഎല്‍എയാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇതില്‍ അസിസ്റ്റന്റ് കമ്മീഷണറെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. എസ്‌ഐ അപമാനിയ്ക്കാന്‍ ശ്രമിച്ചുവെന്നും പ്രോട്ടോക്കോള്‍ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോള്‍ മൈക്ക് തട്ടിപ്പറിച്ചെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. 

എംഎല്‍എയോട് തട്ടിക്കയറിയ കണ്ണൂര്‍ ടൗണ്‍ എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ട്. നഴ്സിങ് സംഘടനയുടെ പ്രകടനം കലക്ടറേറ്റിലേക്ക് എത്തിയപ്പോള്‍ സുരക്ഷ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍. എസ് ഐ, കെജിഎന്‍എ ഭാരവാഹികള്‍ തുടങ്ങിയവരുടെ മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ