കേരളം

ഹരിവരാസനം പുരസ്കാരം  പികെ വീരമണി ദാസന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം തമിഴ് പിന്നണി ​ഗായകൻ പികെ വീരമണി ദാസന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 15ന് മകര വിളക്ക് ദിവസം രാവിലെ എട്ടിന് ശബരിമല സന്നധാനം ഓഡിറ്റോറിയത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും. 

സർവമത സാ​ഹോദര്യം, സമഭാവന, സർ​ഗാത്മക പ്രവർത്തനങ്ങൾ പരി​ഗണിച്ചാണ് അവാർഡ്. ആറായിരത്തിലധികം ഭക്തി​ഗാനങ്ങൾ വീരമണി ദാസൻ ആലപിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പ ഭക്തി ​ഗാനങ്ങൾ. 

ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, ദേവസ്വം കമ്മീഷണർ സിഎൻ രാമൻ, പ്രൊഫ. പാൽകുളങ്ങര കെ അംബികാ ദേവി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. 2012 മുതലാണ് സംസ്ഥാന സർക്കാർ ഹരിവരാസനം അവാർഡ് ഏർപ്പെടുത്തിയത്. 

വീരമണി രാജു, ആലപ്പി രം​ഗനാഥ്, ശ്രീകുമാരൻ തമ്പി അടക്കമുള്ളവർ നേരത്തെ പുരസ്കാരം നേടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

ടെസ്റ്റില്‍ 700 വിക്കറ്റുകള്‍ നേടിയ ഏക പേസര്‍! ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സന്‍ വിരമിക്കുന്നു

അഭിനയത്തിലും ഇവര്‍ പുലികൾ; നടന്മാരായ ആറ് സംവിധായകര്‍

452 സിസി, ബൈക്ക് റൈഡിന് റോയല്‍ എന്‍ഫീല്‍ഡിന്റെ 'കരുത്തന്‍'; ഗറില്ല 450 ഉടന്‍ വിപണിയില്‍

ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ആറളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെട്ടത് തലനാരിഴക്ക്