കേരളം

ആറ്റിങ്ങലിൽ പുലർച്ചെ ചോരയിൽ കുളിച്ച് യുവാവ്, വെട്ടേറ്റ നിലയിൽ; ആദ്യം കണ്ടത് നടക്കാനിറങ്ങിയവർ, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ആറ്റിങ്ങലിൽ യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയായ  നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്. രക്തം വാർന്ന് അവശനിലയിൽ കണ്ടെത്തിയ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ആറ്റിങ്ങൽ കൊല്ലംപുഴ പാലത്തിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയവരാണ്  വെട്ടേറ്റ നിലയിൽ യുവാവിനെ ആദ്യം കണ്ടത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവാവിൻറെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം മൊഴിയെടുക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഏകാധിപത്യം തല പൊക്കിയപ്പോഴൊക്കെ പിഴുതെറിഞ്ഞിട്ടുണ്ട്, ജനങ്ങള്‍; ജൂണ്‍ നാലിന് മോദി പുറത്താവും'

സൈബര്‍ തട്ടിപ്പ് ഭീഷണി; 28,000 മൊബൈലുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം കണക്ഷനുകള്‍ പുനഃപരിശോധിക്കണം; കേന്ദ്ര നിര്‍ദേശം

മണവും രുചിയും മാത്രമല്ല, ഗുണം കൊണ്ടും അച്ചാര്‍ തന്നെ കേമന്‍

യുഎന്നില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന പ്രമേയം; കീറിയെറിഞ്ഞ് ഇസ്രയേല്‍ അംബാസഡര്‍, വിഡിയോ

എണ്ണ പലഹാരം മാത്രം പോര, നല്ല ചർമ്മത്തിന് ഡയറ്റിൽ നിന്നും ഒഴിവാക്കാൻ ഇനിയുമുണ്ട്