കേരളം

മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണം; എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് വീണ്ടും സിനഡ് ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സിനഡ് ആഹ്വാനം. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്‍മാര്‍ ആവശ്യപ്പെട്ടു. സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സര്‍ക്കുലറില്‍ ഒപ്പിട്ടു. അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും സര്‍ക്കുലര്‍ വായിക്കണമെന്നും നിര്‍ദേശിച്ചു. 

സിറോ മലബാര്‍ സഭയുടെ പുതിയ ആര്‍ച്ച്ബിഷപ്പ് ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ സര്‍ക്കുലറാണിത്. ക്രിസ്മസ് ദിവസം മുതല്‍ തന്നെ സിനഡ് കുര്‍ബാന അര്‍പ്പിച്ചു തുടങ്ങണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. 

ഏകീകൃത കുര്‍ബാന നടത്തണമെന്ന് മാര്‍പാപ്പ വീഡിയോ സന്ദേശത്തിലൂടെയാണ് അറിയിച്ചത്. എന്നാല്‍ മാര്‍പാപ്പ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉള്‍പ്പെടെ ഒരു വിഭാഗം പറഞ്ഞിരുന്നു. 

ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന് രണ്ട് കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണ രീതിയില്‍ വീഡിയോ സന്ദേശത്തിലൂടെ മാര്‍പാപ്പ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടത്. തെറ്റായ പ്രചാരണം മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടിനെ ന്യായീകരിക്കാനുള്ള വിഫലശ്രമമാണെന്നും സിറോ മലബാര്‍ സഭയുടെ പ്രസ്താവനയില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കുടകിലെ 16 വയസുകാരിയുടെ കൊലപാതകം: തല കണ്ടെടുത്തു, മരിച്ചത് പ്രതിയല്ല, പെണ്‍കുട്ടിയുടെ സഹോദരിയെ കൊല്ലാന്‍ എത്തിയപ്പോള്‍ അറസ്റ്റ്

കണ്ണിൽ അറിയാം കോളസ്‌ട്രോളിന്റെ അളവ്

കിടപ്പുമുറിയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍,ദുരൂഹത