കേരളം

രക്ഷപ്പെട്ടത് ബംഗലൂരുവില്‍ നിന്നെത്തിച്ച ബൈക്കില്‍; കണ്ണൂരില്‍ ജയില്‍ ചാടിയ ഹര്‍ഷാദ് സംസ്ഥാനം വിട്ടു?

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിമരുന്ന് കേസ് പ്രതി ഹര്‍ഷാദ് സംസ്ഥാനം വിട്ടതായി സൂചന. ജയില്‍ ചാട്ടത്തിന് പിന്നില്‍ ലഹരിക്കടത്തു സംഘമാണെന്നാണ് അധികൃതരുടെ നിഗമനം. ജയിലില്‍ നിന്ന് പുറത്തെത്തിയ ഹര്‍ഷാദ് ബംഗലൂരുവില്‍ നിന്നെത്തിച്ച ബൈക്കിലാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 

ഇന്നലെ രാവിലെ പത്രക്കെട്ട് എടുക്കാനായി ഇറങ്ങിയ ഹര്‍ഷാദ് ജയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വഴിയാണ് ജയില്‍ ചാട്ടം പദ്ധതിയിട്ടതെന്നാണ് നിഗമനം. ഹര്‍ഷാദ് ജയില്‍ ചാടി പുറത്തുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

ഹര്‍ഷാദ് ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിച്ചിരുന്നു. സംഭവത്തില്‍ ജയിലില്‍ കഴിഞ്ഞ ദിവസം കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്യുന്നുണ്ട്. ജയില്‍ ചാടാനുള്ള ആസൂത്രണത്തില്‍ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം തടവിനാണ് കൊയ്യോട് സ്വദേശി ഹര്‍ഷാദ് ശിക്ഷിക്കപ്പെട്ടത്. 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍