കേരളം

'എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമം'; മഹാരാജാസിലേത് അതിക്രൂരമായ ആക്രമണമെന്ന് ആര്‍ഷോ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മഹാരാജാസ് കോളജില്‍ നടന്നത് അതിക്രൂരമായ ആക്രമണമാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും  ആര്‍ഷോ പറഞ്ഞു. 

വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസില്‍ ഉണ്ടായത്.  ആക്രമണത്തിനായി ഫ്രറ്റേണിറ്റി, കെ എസ് യു സഖ്യം പ്രവര്‍ത്തിക്കുന്നു എന്നും ആര്‍ഷോ ആരോപിച്ചു. ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിരോധം ഉണ്ടാകുമെന്നും മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍ഷോ വ്യക്തമാക്കി. 

പോപ്പുലര്‍ ഫ്രണ്ട്  ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെഎസ് യു.

എസ് എഫ് ഐക്കാരെ കൊലപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങള്‍ തരാമെന്ന് കെ പി സി സി പ്രസിഡന്റിന്റെ വാക്ക് കേട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍