കേരളം

തിരുവല്ലയില്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു; അധ്യാപികയ്‌ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലാണ് കേസ്. അധ്യാപിക മാനസികമായി പീഡിപ്പിക്കുന്നതായി വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ മുതല്‍ ഈ അധ്യാപികയ്‌ക്കെതിരെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസ് എടുത്തു. ആത്മഹത്യാക്ക് പ്രേരണയ്ക്കിടയാക്കി യെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. എന്നാല്‍ തന്റെ ഭാഗത്തുനിന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ അത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്ന് ടീച്ചര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു