കേരളം

70 ലക്ഷം കിട്ടാനുണ്ട്, ജീവിതം വഴി മുട്ടി; ദയാവധത്തിന് അനുമതി തേടി കരുവന്നുര്‍ ബാങ്കിലെ നിക്ഷേപകന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശം ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്.  

70 ലക്ഷം രൂപയാണ് ജോഷിയുടെ കണക്ക് പ്രകാരം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍ പണം മടക്കി നല്‍കാത്തതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണെന്ന് ജോഷി പറയുന്നു. പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷിയുടെ ആവശ്യം.

20 കൊല്ലത്തിനിടെ 2 തവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ നടത്തിയതായും കരുവന്നൂര്‍ ബാങ്കിലാണു കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും നിക്ഷേപിച്ചതെന്നും കുടുംബച്ചെലവും മക്കളുടെ വിദ്യഭ്യാസവും ചികിത്സയും പ്രതിസന്ധിയിലാണെന്നും ജോഷി അപേക്ഷയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; വിചാരണ നേരിടണമെന്ന ഉത്തരവ് റദ്ദാക്കി

നാളെയുടെ തീപ്പൊരികള്‍...

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

'പുഴയ്ക്ക് പ്രായമില്ല, ഇനിയും ഞങ്ങളെ ആനന്ദിപ്പിച്ച് ഒഴുകിക്കൊണ്ടേയിരിക്കുക'; മോഹൻലാലിന് പിറന്നാൾ ആശംസകൾ‍ നേർന്ന് താരങ്ങൾ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍