കേരളം

പൊലീസിന് നേരെ തോക്കെടുത്തു; കോടാലി ശ്രീധരനെ വളഞ്ഞിട്ട് പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാസംഘത്തലവന്‍ കോടാലി ശ്രീധരന്‍ അറസ്റ്റില്‍. കൊരട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കവെ ഇയാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും പൊലീസ് കീഴടക്കി. കര്‍ണാടക പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ശ്രീധരന്‍. 

ഹവാല പണവുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പണം തട്ടുകയായിരുന്നു പ്രധാന രീതി. ഗുണ്ടായിസവും കൂടി ആയതോടെ കുപ്രസിദ്ധി ഇന്ത്യ മുഴുവന്‍ ബാധിച്ചു. കേരളത്തില്‍ മാത്രം 33 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കേരളത്തിലെ വിവിധ കോടതികളിൽ ശ്രീധരനെതിരെ വാറൻഡ് നിലനിന്നിരുന്നു. കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരനെ പിടികൂടാൻ കർണാടക, കേരള പൊലീസ് വല വിരിച്ചിരുന്നു. ഡി ഐ ജി അജിതാ ബീഗത്തിന്റെ നേത്രത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി