കേരളം

കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം. സമരത്തിൽ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യു‍ഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഫെബ്രുവരി എട്ടിനു ഡൽഹിയിലാണ് എൽഡിഎഫ് സമരം. സമരത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് യു‍ഡിഎഫ് വിലയിരുത്തൽ. 

ഇന്ത്യാ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താ​ഗതിയുള്ള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എൽഡിഎഫ് ഒരുങ്ങുന്നത്. സമരം പിണറായി വിജയനാണ് നയിക്കുന്നത്. ജന്തർ മന്തറിലെ സമരത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി