കേരളം

6 മണി കഴിഞ്ഞാൽ ക്യാമ്പസിൽ തുടരാൻ അനുവദിക്കില്ല, വിദ്യാർഥികൾക്ക് ഐഡി കാർഡ്; മ​ഹാരാജാസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വി​ദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച മഹാരാജാസ് കോളജിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാർഥികൾക്ക് ക്യാമ്പസിൽ തുടരാൻ സാധിക്കില്ല. ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി വേണം. 

സെക്യൂരിറ്റി സംവിധാനം കർശനമാക്കും. വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കാനും തീരുമാനമുണ്ട്. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ​ഗ്രൂപ്പ് ഉണ്ടാക്കാനും ധാരണയുണ്ട്. പിടിഎ ജനറൽ ബോഡി യോ​ഗത്തിലാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോ​ഗം ചേർന്നത്. 

കോളജ് ഉടൻ തുറക്കും. ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ഈ യോ​ഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

ബൂത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പരിശോധന, മുസ്ലീം സ്ത്രീകളുടെ മുഖാവരണം മാറ്റി; മാധവി ലതയ്‌ക്കെതിരെ കേസ്; വീഡിയോ

കാനില്‍ ഇന്ത്യന്‍ വസന്തം, പ്രദര്‍ശനത്തിനെത്തുന്നത് എട്ടു ചിത്രങ്ങള്‍; അഭിമാനമായി കനിയും ദിവ്യപ്രഭയും

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം