കേരളം

കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗന്റെ 1.02 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയും മുന്‍ സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്ത് ഇ ഡി കണ്ടുകെട്ടി. കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ 1.02 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. 

സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഭാസുരാംഗനും അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇ ഡി കഴിഞ്ഞയാഴ്ച ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊച്ചിയിലെ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 

പ്രതികള്‍ക്ക് 3.22 കോടിയോളം രൂപ വായ്പാ തട്ടിപ്പിലൂടെ ലഭിച്ചതായാണ് ഇ.ഡിയുടെ ആരോപണം. കണ്ടല ബാങ്കില്‍നിന്ന് വക മാറ്റിയ പണം ബിസിനസ് സംരംഭങ്ങളിലും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചതായി ഇ ഡി പറയുന്നു. ഭാസുരാംഗനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു