കേരളം

ജാതീയമായും വംശീയമായും അധിക്ഷേപിച്ചു; സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജിൻ എംഎൽഎയുടെ  പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജാതി അധിക്ഷേപം നടത്തിയ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസെടുക്കണമെന്ന് പിവി ശ്രീനിജിന്‍ എംഎല്‍എ. പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. ട്വന്റി ട്വന്റി മഹാസമ്മേളനത്തിലായിരുന്നു സാബു എം ജേക്കബിന്റെ പ്രസംഗം. 

ഞായറാഴ്ച നടന്ന ട്വന്റി ട്വന്റി മഹാസമ്മേളനത്തില്‍ വെച്ച് താനിക്കെതിരെ ജാതീയമായും വംശീയമായും അധിക്ഷേപിച്ച് സാബു എം ജേക്കബ് സംസാരിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. നിരവധി പേര്‍ തന്നെ ഫോണിലൂടെയും വിവരം അറിയിച്ചു. സാബുവിന്റെ പ്രസംഗം തനിക്ക് വളരെയേറെ മാനക്കേട് ഉണ്ടാക്കിയതായി പിവി ശ്രീനിജിന്‍ പരാതിയില്‍ പറയുന്നു. 

മനുഷ്യനും മൃഗവുമല്ലാത്ത ജന്തു തുടങ്ങിയ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും ശ്രീനിജിന്‍ പറയുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പിക്കാണ് ശ്രീനിജിന്‍ പരാതി നല്‍കിയത്. സാബു എം ജേക്കബിനെതിരെ ഒരു സിപിഎം പ്രവര്‍ത്തക കൂടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു