court
court  ഫയല്‍
കേരളം

വിവാഹ സാരിയില്‍ കറുത്ത പാടുകള്‍; വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേടുപാടുകള്‍ ഉള്ള വിവാഹ സാരി മാറ്റി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്ത്ൃ തര്‍ക്ക പരിഹാര കോടതി. 75,040 രൂപയാണ് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

വ്യാപാരിയുടെ സേവനത്തില്‍ അപര്യാപ്തതയും അധാര്‍മ്മികമായ കച്ചവട രീതിയും ഉണ്ടെന്ന് കമ്മീഷന്‍ പ്രസിണ്ടന്റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ ചേര്‍ന്ന ബെഞ്ച് വ്യക്തമാക്കി.

ചങ്ങനാശ്ശേരി സ്വദേശി പ്രൊഫസര്‍ സാറതോമസ് മകളുടെ വിവാഹത്തിനായാണ് കൊച്ചിയിലെ കല്യാണ്‍ സില്‍ക്കില്‍ നിന്നും 2018 ജനുവരി 12ന് മുപ്പതിനായിരത്തി നാല്‍പതു രൂപ നല്‍കി സില്‍ക്ക് സാരി വാങ്ങിയത്.

വിവാഹം നടക്കാത്ത സാഹചര്യത്തില്‍ സാരി ഉപയോഗിച്ചില്ല. 2019 ജനുവരി 23ന് പരാതിക്കാരി സാരി പരിശോധിച്ചപ്പോള്‍ കറുത്ത പാടുകള്‍ കണ്ടു. വ്യാപാരിയെ സമീപിച്ചപ്പോള്‍ സാരി മാറ്റി നല്‍കാമെന്ന് ആദ്യം ഉറപ്പുനല്‍കി നല്‍കിയെങ്കിലും പിന്നീട് വാക്കു പാലിച്ചില്ല. സാരി നിര്‍മ്മിച്ചതിലെ ന്യൂനത മൂലമാണ് ഇത് സംഭവിച്ചതെന്നും നഷ്ടപരിഹാരവും സാരിയുടെ വിലയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരിയല്ല പകരം അവരുടെ മകളാണ് യഥാര്‍ത്ഥത്തില്‍ സാരി വാങ്ങിയതെന്നും എതിര്‍കക്ഷി കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. സാരിക്ക് നിര്‍മ്മാണ ന്യൂനതയില്ലെന്നും വാദം ഉണ്ടായി.

കാറ്റു കടക്കാത്ത പെട്ടിയില്‍ ദീര്‍ഘകാലം സാരി സൂക്ഷിച്ചത് മൂലമാണ് കേടുപാടുണ്ടായത്. ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയതായും വ്യാപാരി കോടതിയെ ബോധിപ്പിച്ചു. സാരി എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കിയതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു