പൂക്കോട് വെറ്റിറനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍
പൂക്കോട് വെറ്റിറനറി സര്‍വകലാശാലയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ഫയല്‍
കേരളം

'ലോകത്ത് കമ്യൂണിസം തകര്‍ന്നത് അക്രമം മൂലം'; സിദ്ധാര്‍ഥിന്റെ വീട്ടിലെത്തി ഗവര്‍ണര്‍; അന്വേഷണ പുരോഗതി നിരീക്ഷിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മാതാപിതാക്കളുടെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍നടപടിക്കായി പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലെ ചില കക്ഷികള്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമാണ്. കേരളത്തില്‍ അക്രമം പ്രോത്സാഹിപ്പിച്ച് ചിലര്‍ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ട് നില്‍ക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് എങ്ങനെയാണ് ഇത്രയധികം അക്രമം പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. അക്രമം മൂലമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസം തകര്‍ന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോഴും കമ്യൂണിസം നിലനില്‍ക്കുന്നു. കേരളം സമ്പൂര്‍ണ്ണ സാക്ഷരതയടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി