സരോജിനി എംഎല്‍എ ഉമ തോമസിനൊപ്പം
സരോജിനി എംഎല്‍എ ഉമ തോമസിനൊപ്പം ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

അമ്മയെ പുറത്താക്കി വീടു പൂട്ടി മകള്‍ സ്ഥലംവിട്ടു, അയല്‍വാസികളുടെ വീട്ടില്‍ മാറിമാറി താമസം, ഒടുവില്‍ വാതില്‍ പൊളിച്ച് അകത്തു കയറി 78കാരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൈക്കുടത്ത് മകള്‍ വീട്ടില്‍ കയറ്റുന്നില്ലെന്ന പരാതിയുമായി 78കാരി. തൈക്കൂടം സ്വദേശി സരോജിനി (78) യാണ് ദിവസങ്ങളോളം വീടിന് പുറത്ത് കാത്തുനിന്നത്. വീട്ടില്‍ കയറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവുണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നാണ് ആക്ഷേപം. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സരോജിനി വാതില്‍ പൊളിച്ചു അകത്തു കയറി.

തൈക്കുടത്തെ എകെജി റോഡിലെ സ്വന്തം വീട്ടില്‍ മൂത്ത മകള്‍ക്കൊപ്പമായിരുന്നു സരോജിനിയുടെ താമസം. മൂകാംബികയില്‍ പോവുകയാണെന്നും ഇളയമകള്‍ക്കൊപ്പം നില്‍ക്കണമെന്ന് അറിയിച്ചു മൂത്ത മകളും കുടുംബവും വീടുപൂട്ടി പോവുകയായിരുന്നു. ഇളയമകള്‍ക്കൊപ്പം താമസിച്ച സരോജിനി എട്ട് ദിവസം മുന്‍പാണ് മടങ്ങിയെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ വീട് പൂട്ടിത്തന്നെ കിടക്കുകയാണ്. അയല്‍വീടുകളില്‍ മാറിമാറി താമസിച്ചു വരികയായിരുന്നു. അതിനിടെ വീട്ടില്‍ കയറ്റണമെന്ന് അറിയിച്ച് ആര്‍ഡിഒ ഉത്തരവിറക്കിയിട്ടും നടപടിയുണ്ടായില്ല. ഒടുവില്‍ മണിക്കൂറുകള്‍ വീടിന് പുറത്ത് കാത്തിരുന്ന ശേഷം സരോജിനി സ്വയം കമ്പിപ്പാരകൊണ്ട് വാതില്‍ പൊളിച്ച് വീടിനടത്ത് കയറുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍എ ഉമ തോമസും പൊലീസും എത്തി മറ്റ് നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി