ഭക്ഷണം ഉണ്ടാക്കാൻ സഹായിച്ച 15 കാരനെ പീഡിപ്പിക്കാൻ ശ്രമം; പാചകക്കാരൻ അറസ്റ്റിൽ

വീട്ടിലേക്ക് കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു പരാതി
സതീശൻ
സതീശൻ

കാസർക്കോട്: ഉത്സവ സ്ഥലത്തു പാചകത്തിനു സഹായിയായി നിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. 15കാരൻ നൽകിയ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിൽ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂർ പൊലീസ് പോക്സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒറ്റക്കോലത്തിനു ഭക്ഷണം പാകം ചെയ്യാൻ എത്തിയതായിരുന്നു സതീശൻ. പരാതിക്കാരനായ കുട്ടിയടക്കമുള്ളവർ ഭക്ഷണം പാകം ചെയ്യുന്നതിനു സഹായിക്കാൻ ഇവിടെയുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭക്ഷണം പാകം ചെയ്ത ശേഷം സതീശൻ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനു കൂടി പോകാനുണ്ടെന്നു വിശ്വസിപ്പിച്ചു സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 15കാരന്റെ പരാതിയിൽ പറയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

സതീശൻ
12 വിദ്യാർഥികൾക്ക് കൂടി പരീക്ഷാ വിലക്ക്; അക്രമം കണ്ടു നിന്ന മുഴുവൻ പേർക്കും സസ്പെൻഷൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com