എസ്എസ്എല്‍സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്  ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി മന്ത്രി വി ശിവന്‍കുട്ടി
എസ്എസ്എല്‍സി പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി മന്ത്രി വി ശിവന്‍കുട്ടി 
കേരളം

എസ്എസ്എല്‍സി പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; അധ്യാപികമാരുടെ ഫോണ്‍ പിടിച്ചെടുത്ത് സ്‌ക്വാഡ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ആലപ്പുഴയില്‍ രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായി മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പാടില്ല എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ ഇത് പാലിക്കാന്‍ അപൂര്‍വം ചിലര്‍ മടി കാണിക്കുന്നതായി മന്ത്രി പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ നെടുമുടി എന്‍എസ്എസ്എച്ച്എസിലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരില്‍ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഫോണുകള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ

അടവ് മുടങ്ങിയ കാര്‍ പിടിച്ചെടുത്ത് ഉടമയെ മര്‍ദിച്ചു; പൊലീസുകാരന് സസ്‌പെന്‍ഷന്‍; ഒളിവില്‍

ഹരിയാനയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനു തീപിടിച്ച് എട്ടു പേര്‍ വെന്തു മരിച്ചു

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ