കെ സുധാകരന്‍ മാധ്യമങ്ങളോട്
കെ സുധാകരന്‍ മാധ്യമങ്ങളോട് ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

'പദ്മജയുടേത് വിശ്വാസവഞ്ചന, അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു'; കെ സുധാകരൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പദ്മജ വേണു​ഗോപാൽ കോൺ​ഗ്രസ് പാർട്ടിയോട് കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റെ കെ സുധാകരൻ. പദ്മജ ഉന്നയിച്ച പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിട്ടുണ്ട്. പാർട്ടിയിൽ അർഹമായ സ്ഥാനങ്ങൾ കൊടുത്തിട്ടുണ്ട്. എന്നിട്ടും അവർ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് ദുഖകരമെന്നും സുധാകരൻ പ്രതികരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പദ്മജ പാർട്ടി വിട്ട് പോകുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് സാഹചര്യം കോൺഗ്രസിന് അനുകൂലമാണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്ന് നിരന്തര അവഗണന നേരിട്ടു എന്ന് പരാതിപ്പെട്ടാണ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും രാഷ്ട്രീയകാര്യ സമിതി അംഗവുമായ പദ്മജ കോൺഗ്രസ് വിടുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പദ്മജ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2004ല്‍ മുകുന്ദപുരം ലോക്‌സഭാമണ്ഡലത്തില്‍ നിന്നു പദ്മജ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ലോനപ്പന്‍ നമ്പാടനോടായിരുന്നു പരാജയപ്പെട്ടത്. തൃശൂരില്‍ നിന്ന് 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്