ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.  ഫയല്‍
കേരളം

പ്രതാപന് സീറ്റില്ല; തൃശൂരില്‍ കെ മുരളീധരന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും. തൃശൂരില്‍ ടി എന്‍ പ്രതാപനു പകരം കെ മുരളീധരനെ മത്സരിപ്പിക്കാനാണ് തീരുമാനം.

വടകരയില്‍ ഷാഫി പറമ്പിലിനെയും ആലപ്പുഴയില്‍ കെസി വേണുഗോപാലും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിങ് എംപിമാരെ നിലനിര്‍ത്തും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പിന്‍മാറുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. എന്നെ പോലെ നിസ്സാരനായ ഒരാളെ നേതാവ് ആക്കിയത് കോണ്‍ഗ്രസാണ്. കെ മുരളീധരന്‍ മികച്ച ലീഡറാണെന്നും തൃശൂരില്‍ ആര് സ്ഥാനാര്‍ഥിയായാലും അവരെ പിന്തുണയ്ക്കുമെന്നും പ്രതാപന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍, രേവന്ത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുല്‍ ഓണ്‍ലൈനിലൂടെയാണ് യോഗത്തില്‍ പങ്കെടുക്കുത്തത്.

കേരളം, തെലങ്കാന, കര്‍ണാടക, ഛത്തിസ്ഗഡ്, ഡല്‍ഹി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ചാണ് ചര്‍ച്ച നടന്നത്. മുന്‍ധനമന്ത്രി ചിദംബരത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയുടെ കരട് ഖര്‍ഗെയ്ക്ക് കൈമാറി. ഇതില്‍ സിഇസി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 195 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം ; രണ്ടു ലക്ഷം രൂപ പിഴ

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)