തുഷാര്‍ വെള്ളാപ്പള്ളി
തുഷാര്‍ വെള്ളാപ്പള്ളി  ഫയല്‍
കേരളം

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി എന്നിവയാണു എന്‍ഡിഎ സഖ്യത്തില്‍ ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍.

കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. ചാലക്കുടിയില്‍ റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണനാണു പ്രഥമപരിഗണന. അഡ്വ. സംഗീതാ വിശ്വനാഥനും പരിഗണനയിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ളയാളെ നിര്‍ത്തുന്നതാണ് പരിഗണനയിലുള്ളത്. മുന്‍ എം.എല്‍.എ. മാത്യു സ്റ്റീഫനെയാണ് പരിഗണിക്കുന്നത്.

മാവേലിക്കരയില്‍ കെപിഎംഎസ് നേതാവായിരുന്ന ബൈജു കലാശാലയ്ക്കു മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം