കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍ ടി വി ദൃശ്യം
കേരളം

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ; മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മൂന്ന് വിധികര്‍ത്താക്കള്‍ അറസ്റ്റില്‍. ഷാജി, സിബിന്‍, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം.

ഇന്നലെ രാത്രി യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വേദിയില്‍ നടന്ന മാര്‍ഗം കളി മത്സരത്തിനിടെ കോഴ വാങ്ങിയെന്നാണ് പരാതി. അപ്പീല്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തിരുവാതിരക്കളിയിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, കോഴ വാങ്ങിയിട്ടില്ലെന്നാണ് വിധികര്‍ത്താക്കള്‍ പറയുന്നത്. തങ്ങളെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.പ്രതിഷേധത്തെതുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച കലോത്സവം വൈകിട്ട് നാലിന് വീണ്ടും പുനരാരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്