അച്ചു അഷ്റഫ്
അച്ചു അഷ്റഫ് 
കേരളം

കാറിലെത്തി ആടുകളെ മോഷ്ടിച്ചു; ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതിയും പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ: അമ്പലവയൽ ആയിരംകൊല്ലിയിൽ നിന്നു ആടുകളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിൽ നേരത്തെ മറ്റൊരാളേയും അറസ്റ്റ് ചെയ്തിരുന്നു. അമ്പലവയൽ വികാസ് കോളനിയിൽ അച്ചു അഷ്റഫ് എന്നയാളാണ് ഇപ്പോൾ പിടിയിലായത്.

അമ്പലവയൽ പൊലീസ് ഇയാളെ ബം​ഗളൂരുവിൽ നിന്നാണ് പൊക്കിയത്. ആയിരംകൊല്ലി സ്വദേശിയായ സ്വാലിഹിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ജനുവരിയിലാണ് ആയിരംകൊല്ലി സ്വദേശിയായ വർ​ഗീസിന്റെ ആടുകളെ പ്രതികൾ മോഷ്ടിച്ചത്. പുലർച്ചെ രണ്ട് മണിയോടെ കാറിലെത്തിയാണ് സംഘം ആടുകളെ കടത്തിയത്. സിസിടിവി പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നാലെയാണ് അഷ്റഫ് ഒളിവിൽ പോയത്.

ബത്തേരി, അമ്പലവയൽ, മീനങ്ങാടി സ്റ്റേഷനുകളിൽ മോഷണം ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയാണ് അച്ചു അഷ്റഫ് എന്നു പൊലീസ് പറയുന്നു. കോടതിയിൽ ​ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളിൽ തീയിട്ട് അജ്ഞാതർ; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം

വിഎച്ച്എസ്ഇ പ്രവേശനം: അപേക്ഷ 16 മുതല്‍

കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഡ്രൈവിങ് സ്കൂൾ അധ്യാപിക അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ്

കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കുടുങ്ങി; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം