അതിഥി തൊഴിലാളികള്‍ക്കായി ശ്രീകാര്യത്ത് ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി
അതിഥി തൊഴിലാളികള്‍ക്കായി ശ്രീകാര്യത്ത് ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി 
കേരളം

അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നു, തിരുവനന്തപുരത്ത് ഹെല്‍പ്പ് ഡെസ്‌ക്; 'ചങ്ങാതി'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൊഴില്‍ ചെയ്യുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളികള്‍ക്കായി ശ്രീകാര്യത്ത് ഹെല്‍പ്പ് ഡെസ്‌ക് ഒരുങ്ങി.സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് വ്യാഴാഴ്ച രാവിലെ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എജി ഒലീന വിശിഷ്ടാതിഥിയാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരെ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ചങ്ങാതി. 2018 ല്‍ ആരംഭിച്ച പദ്ധതി ഓരോ വര്‍ഷവും ഓരോ തദ്ദേശ സ്ഥാപനങ്ങളിലാണ് നടപ്പിലാക്കി വരുന്നത്. ഈ വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശ്രീകാര്യം വാര്‍ഡിലാണ് നടത്തുന്നത്. അതിഥി തൊഴിലാളികളെ ഹമാരി മലയാളം എന്ന പാഠാവലിയെ അടിസ്ഥാനമാക്കി ഭാഷ, സംസ്‌കാരം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതിനായി ശ്രീകാര്യത്ത് പഠന ക്ലാസുകള്‍ ക്രമീകരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസിന്റെ ഓഫീസിനോട് ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്