സംസ്ഥാനത്ത്  ഇന്ന് എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത ഫയല്‍
കേരളം

വേനല്‍ ചൂടില്‍ ആശ്വാസമാകുമോ?; ഇന്ന് എട്ടുജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടെ, കേരളത്തിലെ എട്ട് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വേനല്‍ ചൂടില്‍ ഉരുകുന്നതിനിടെ മഴ ലഭിച്ചാല്‍ കേരളത്തിന് ആശ്വാസമാകും.

അതിനിടെ മാര്‍ച്ച് 14 മുതല്‍ 18 വരെ പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2- 4 °C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 14 മുതല്‍ 18 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

കരമന അഖില്‍ വധക്കേസ്: മറ്റൊരു പ്രതി കൂടി പിടിയില്‍, സുമേഷിനായി തിരച്ചില്‍ തുടരുന്നു

ഓവർനൈറ്റ് ഓട്‌സ് ഒരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ആണോ? ഈ തെറ്റുകൾ ചെയ്യരുത്

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍