പടയപ്പ
പടയപ്പ 
കേരളം

മയക്കു വെടി വയ്ക്കില്ല; പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്തും; ദൗത്യം ഇന്ന് മുതൽ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മൂന്നാറിൽ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടു കൊമ്പൻ പടയപ്പയെ ഉൾക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് തുടങ്ങും. ഹൈറേഞ്ച് സിസിഎഫ് ആർഎസ് അരുണാണ് നിർദ്ദേശം നൽകിയത്. ഉദ്യോ​ഗസ്ഥരുടെ പ്രത്യേക യോ​ഗം ചേർന്ന ശേഷമാണ് തീരുമാനം. നിലവിൽ ഉൾക്കാട് അധികമില്ലാത്ത പ്രദേശത്താണ് പടയപ്പയുള്ളത്.

മയക്കു വെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് തീരുമാനം. ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തും. ഉൾക്കാട്ടിലേക്ക് കൊണ്ടു വിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്താനാണ് നീക്കം. ആർആർടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘം ദൗത്യത്തിൽ പങ്കുചേരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മാട്ടുപ്പെട്ടി, തെൻമല പ്രദേശങ്ങളിൽ ഇന്നലെയും പടയപ്പ ജനവാസ മേഖലയിലിറങ്ങി കടകൾ തകർത്തിരുന്നു. തീറ്റയും വെള്ളവും കിട്ടാത്തതാണ് ആന ഇറങ്ങുന്നതിനു കാരണം. തീറ്റയും വെള്ളവും ലഭിക്കുന്ന ഉൾക്കാട്ടിലെത്തിച്ച് തിരികെ വരുന്നത് ഒഴിവാക്കാനാണ് ശ്രമം. രണ്ട് ദിവസത്തിനിടെ ആറ് കടകളാണ് ആന തകർത്തത്. കാട്ടിലേക്ക് തുരത്തിയാലും ആന വീണ്ടും തിരിച്ചു വരുന്നതാണ് തലവേദനയായി മാറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത