എംഎം മണി, എസ് രാജേന്ദ്രന്‍
എംഎം മണി, എസ് രാജേന്ദ്രന്‍ ഫയൽ ചിത്രം
കേരളം

ജാവഡേക്കറെ കണ്ടതില്‍ പ്രശ്‌നമില്ല; രാജേന്ദ്രന്‍ പാര്‍ട്ടി വിടില്ലെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎം വിടില്ലെന്ന് കരുതുന്നതായി എംഎം മണി എംഎല്‍എ. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ രാജേന്ദ്രന്‍ കണ്ടതില്‍ പ്രശ്‌നമില്ല. രാജേന്ദ്രനുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സംസാരിച്ചു. രാജേന്ദ്രന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ. വ്യക്തിപരമായ ആവശ്യത്തിനാണ് രാജേന്ദ്രന്‍ ഡല്‍ഹിക്ക് പോയതെന്നാണ് അറിയുന്നതെന്നും മണി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡീന്‍ കുര്യാക്കോസ് എംപിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു. എംപിയായിരുന്നപ്പോള്‍ ഡീന്‍ ഒരു ചുക്കും ചെയ്തില്ല. എംപിയായിരുന്നപ്പോള്‍ ഒന്നും ചെയ്യാതിരുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. അത് കടുത്ത ഭാഷയില്‍ പറഞ്ഞെന്നേ ഉള്ളൂവെന്നും എംഎം മണി വ്യക്തമാക്കി.

എസ് രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിനി ഇറങ്ങുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. രാജേന്ദ്രന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായം. ബിജെപി നേതാവിനെ കണ്ടത് വ്യക്തിപരമായ കാര്യമാണ്. മാര്‍ച്ച് 31 മുതല്‍ രാജേന്ദ്രന്‍ എല്‍ഡിഎഫിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സിവി വര്‍ഗീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

നരേന്ദ്രമോദി വാരാണസിയില്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

വാഹനാപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരം​ഗൻ മരിച്ചു

ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗി വെന്തുമരിച്ചു