മോട്ടോർ വാഹന വകുപ്പ് പരിശോധന
മോട്ടോർ വാഹന വകുപ്പ് പരിശോധന / പ്രതീകാത്മക ചിത്രം
കേരളം

'കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റ് ധരിക്കാതെ രാത്രി യാത്ര ചെയ്തു'; 2017ൽ മരിച്ച വയോധികന് എംവിഡിയുടെ വക 500 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാട്ടി 2017ൽ മരിച്ച വയോധികന് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ നായരുടെ പേരിലാണ് എംവിഡി നോട്ടിസ് അയച്ചക്. ഇദ്ദേഹം 2017 ഓ​ഗസ്റ്റിലാണ് മരിക്കുന്നത്. മരിക്കുമ്പോൾ 87-ാം വയസുണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ ഹെൽമെറ്റില്ലാതെ തൊടുപുഴ വെങ്ങല്ലൂർ വഴി രാത്രി 12.30ന് സുകുമാരൻ നായർ ഇരുചക്ര വാഹനം ഓടിച്ചെന്നും 500 രൂപ പിഴ അടയ്ക്കണമെന്നും കാട്ടി ദൃശ്യമടക്കമാണ് നോട്ടീസെത്തിയത്. വാഹന നമ്പറും നോട്ടീസിലുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ഒരു സൈക്കിൾ മാത്രമാണ് സുകുമാരനുണ്ടായിരുന്നതെന്നും മറ്റ് വാഹനങ്ങളൊന്നും ഓടിക്കാനറിയില്ലായിരുന്നുവെന്നും മകൻ ശശികുമാർ പറഞ്ഞു. നോട്ടീസ് എത്തിയതിനെ തുടർന്ന് വൈക്കം ആർടി ഓഫിസുമായി ബന്ധപ്പെട്ടു. തൊടുപുഴ മോട്ടർ വാഹന വകുപ്പിനെ സമീപിക്കണമെന്ന നിർദേശത്തെ തുടർന്ന് പരാതി ഇമെയിൽ ചെയ്തെന്നും മകൻ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

ചിത്രീകരണം തുടങ്ങി രണ്ടാം മാസം ചുവപ്പ് കൊടി; 'രാമയണം' ഷൂട്ടിങ് നിർത്തി

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു