പ്രതീകാത്മകം
പ്രതീകാത്മകം ഫെയ്സ്ബുക്ക്
കേരളം

'കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കൈയിലാണ്, ഇനിയും വൈകിക്കൂട'- മുന്നറിയിപ്പുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിൽ‌ കുട്ടികളെ കൊണ്ടു പോകുന്നവർ വളരെ അധികം ശ്രദ്ധ പുലർത്തണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കൂടെ വരുന്ന കുട്ടിയെ ഹെൽമറ്റ് ധരിപ്പിക്കണം, സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കിയെന്നു ഉറപ്പു വരുത്തണം പൊലീസ് പറയുന്നു.

പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തില്‍ കുട്ടികൾ തെറിച്ചു പോയ സംഭവങ്ങൾ പലതവണയായി ഉണ്ടായിട്ടുള്ളതാണെന്നും പൊലീസ് വ്യക്തമാക്കി. ഹെല്‍മറ്റ് ധരിക്കാത്ത കുട്ടികള്‍ക്ക് വാഹന ഡ്രൈവറേക്കാള്‍ പലമടങ്ങ് അപകട സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്

നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.

ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്