പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍  ടെലിവിഷന്‍ ചിത്രം
കേരളം

ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ്; പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിച്ചെടുത്ത് 1കോടി 20 ലക്ഷത്തിന്റെ ഹെറോയിന്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ഹെറോയിന്‍ വേട്ട. ഒരു കോടി ഇരുപത് ലക്ഷം രൂപയുടെ ഹെറോയിനാണ് ആര്‍പിഎഫ് പിടികൂടിയത്. പട്‌ന- എറണാകുളം എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ വച്ച് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്

ഇന്ന് ഉച്ചയ്ക്ക് ശേഷം ആണ് സംഭവം. ഒന്നാമത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ സീറ്റിന് അടിയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. സോപ്പുപെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. പതിനാറ് സോപ്പുപെട്ടികളിലായി സൂക്ഷിച്ച 166ഗ്രാം ഹെറോയിന്‍ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു കോടി ഇരുപത് ലക്ഷം രൂപ വിലവരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ ബാഗിന്റെ ഉടമസ്ഥന്‍ ആരെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. ബോഗിയില്‍ ഉണ്ടായിരുന്നവരോട് ആരാണ് ഉടമയെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ചോദിച്ചിട്ടും ആരും മറുപടി പറഞ്ഞില്ല. തുടര്‍ന്ന് ബാഗ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഹെറോയിന്‍ കോടതിയില്‍ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം