കീം വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍
കീം വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍ പ്രതീകാത്മക ചിത്രം
കേരളം

കേരള എന്‍ജിനിയറിങ് - മെഡിക്കല്‍ പ്രവേശന പരീക്ഷ ഓണ്‍ലൈനില്‍; ജൂണ്‍ ഒന്ന് മുതല്‍ ഒമ്പതുവരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷ (കീം) വരുന്ന അധ്യയന വര്‍ഷം മുതല്‍ ഓണ്‍ലൈനില്‍. ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെ കേരളം, ദുബൈ, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും.

ചോദ്യങ്ങള്‍ സജ്ജീകരിക്കല്‍, അച്ചടി, ഗതാഗതം, ഒഎംആര്‍ അടയാളപ്പെടുത്തല്‍, മൂല്യനിര്‍ണയം എന്നിവ ഉള്‍പ്പെടുന്ന പരീക്ഷാരീതിയെ ലഘൂകരിക്കുന്നതിനാണ് ഓണ്‍ലൈനായിട്ട് പരീക്ഷ നടത്തുന്നത്. സി ഡിറ്റിനാണ് നിര്‍വഹണ ചുമതല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് വരെ വിവിധ ഘട്ടങ്ങളിലായാണ് പരീക്ഷ. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന് പ്രത്യേക കേന്ദ്രങ്ങള്‍ സജ്ജമാക്കും. എന്‍ജിനിയറിങ് പരീക്ഷ മൂന്ന് മണിക്കൂറാണ്.കണക്ക് 75, ഫിസിക്‌സ് 45, കെമിസ്ട്രി 30 എന്നിങ്ങനെ 150 ചോദ്യങ്ങളാണ് ഉണ്ടാകുക. ഒന്നരമണിക്കൂറാണ് ഫാര്‍മസി പരീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

ശാലിൻ സോയയുമായി പ്രണയത്തിൽ: താരത്തിനൊപ്പമുള്ള വിഡിയോയുമായി തമിഴ് യൂട്യൂബർ