മിലിട്ടറി കാന്റീനിലെ മദ്യം സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക്; മുന്‍ സൈനികന്‍ പിടിയില്‍
മിലിട്ടറി കാന്റീനിലെ മദ്യം സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക്; മുന്‍ സൈനികന്‍ പിടിയില്‍  
കേരളം

മിലിട്ടറി കാന്റീനിലെ മദ്യം സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക്; മുന്‍ സൈനികന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വില്‍പനയ്ക്കുവെച്ച മിലിട്ടറി കാന്റീനിലെ മദ്യം പിടികൂടി എക്‌സൈസ്. ഇളമണ്ണൂരിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചിരുന്ന 102.5 ലിറ്റര്‍ മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവത്തില്‍ മുന്‍ സൈനീകനായ ഇളമണ്ണൂരില്‍ ശ്രീചിത്തിരയില്‍ രമണന്‍ (64)നാണ് പിടിയിലായത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 750 മില്ലി ലിറ്ററിന്റെ പത്ത് കുപ്പിയും മൂന്ന് കിലോമീറ്റര്‍ അകലെ മാവിളയിലുള്ള ഇയാളുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍നിന്ന് 128 കുപ്പി മദ്യവുമാണ് കണ്ടെടുത്തത്. മിലട്ടറി കാന്റീനില്‍ മാത്രം വില്‍പ്പന നടത്തുന്ന മദ്യമാണ് ഇവിടെനിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്ഥിരമായി ഇവിടെ മദ്യവില്‍പ്പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഞായറാഴ്ച വൈകിട്ട് പരിശോധന നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് മദ്യം കണ്ടെത്തിയതിന് ശേഷം ചോദ്യംചെയ്തപ്പോഴാണ് മാവിളയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മദ്യശേഖരമുണ്ടെന്ന് ഇയാള്‍ പറഞ്ഞത്. അടൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി