പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം; പരാതി ഒത്തുതീര്‍പ്പാക്കി
പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം; പരാതി ഒത്തുതീര്‍പ്പാക്കി പ്രതീകാത്മക ചിത്രം
കേരളം

പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പൊലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂര്‍ സ്‌റ്റേഷനിലാണ് സംഭവം. പത്താനപുരം സ്വദേശിയായ രാജേഷ് (30) ആണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ രാജേഷിനെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

പരാതി ഒത്തുതീര്‍പ്പാക്കി സ്‌റ്റേഷനില്‍ നിന്ന് മടങ്ങവെയായിരുന്നു ആത്മഹത്യ ശ്രമം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ തുടർന്ന് ഇരുവരെയും ഇന്നു രാവിലെ സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു.

ഇരുക്കൂട്ടരുടെയും സമ്മതപ്രകാരം പരാതി ഒത്തുതീർപ്പാക്കിയശേഷം രാജേഷ് സ്റ്റേഷനിൽനിന്നു പോയതാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉച്ചയോടെ മണ്ണെണ്ണയിൽ കുളിച്ച് സ്റ്റേഷനിലേക്ക് തിരികെയെത്തിയ രാജേഷ്, തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി