പോളിംഗ് ബൂത്ത്‌ അറിയാം..
പോളിംഗ് ബൂത്ത്‌ അറിയാം.. ഫയൽ ചിത്രം
കേരളം

പോളിംഗ് ബൂത്ത്‌ അറിയാം... എളുപ്പത്തിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടർമാർക്ക് തൊട്ടടുത്തുള്ള പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്കായി പത്ത് ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.eci.gov.in വെബ്‌സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തൊട്ടടുത്തുള്ള ബൂത്തുകള്‍ കണ്ടെത്തി വോട്ട് ചെയ്യാനാകും.

വെബ്‌സൈറ്റില്‍ പ്രവേശിച്ച് പേര്, വയസ്സ് , ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ബൂത്ത് ഏതെന്നു അറിയാനാകും. കൂടാതെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്ത് പോളിംഗ് ബൂത്ത് കണ്ടെത്തുന്നതിനുള്ള സംവിധാനവും വെബ്‌സൈറ്റിലുണ്ട്. വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നൽകിയാലും വിവരം ലഭ്യമാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന ക്യാപ്ച്ച കോഡ് കൃത്യമായി നല്‍കണം.

പോളിംഗ് ബൂത്ത് കണ്ടെത്തിയാല്‍ ഗൂഗിള്‍ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷന്‍ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടർ ഹെല്പ് ലൈൻ ആപ്പ് വഴിയും ഹെല്‍പ്‌ലൈന്‍ നമ്പറായ 1950 ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

സഞ്ജുവിന് തിളങ്ങാനായില്ല; രാജസ്ഥാനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ചെന്നൈ, 142 റണ്‍സ് വിജയ ലക്ഷ്യം

'രാജുവേട്ടന്റെ ഫേവറേറ്റ് സോങ് പാടാം': ബേസിലിന്റെ പാട്ട് കേട്ട് പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്; വിഡിയോ വൈറല്‍

തെലുങ്ക് ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്