ബസ് തടഞ്ഞ് പടയപ്പ
ബസ് തടഞ്ഞ് പടയപ്പ വീഡിയോ ദൃശ്യത്തിൽ നിന്ന്
കേരളം

കെഎസ്ആര്‍ടിസി ബസ് തടഞ്ഞു, തുമ്പിക്കൈ ഇട്ടു പരതി; വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി പടയപ്പ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ഇറങ്ങി. കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ റോഡില്‍ ആന നിലയുറപ്പിച്ചതോടെ ഗതാഗത തടസ്സമുണ്ടായി. റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി ആനയെ തുരത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്കാട് ടോള്‍ പോസ്റ്റിന് സമീപം രാവിലെ 6.45 ഓടെ നിലയുറപ്പിച്ച ആന വാഹനങ്ങള്‍ കടന്നുപോകാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന് സമീപത്തെത്തിയ പടയപ്പ ബസിനുള്ളിലേക്ക് തുമ്പികൈയിട്ട് പരതിയെങ്കിലും പിന്‍വാങ്ങി.

ചിന്നക്കനാലില്‍ നിന്നുമെത്തിയ ആര്‍ആര്‍ടി സംഘം ആനയെ ചൊക്കനാട് ഭാഗത്തേക്ക് തുരത്തി. മദപ്പാടിലായിരുന്ന പടയപ്പ, ഇപ്പോള്‍ മദപ്പാട് മാറി ശാന്ത സ്വഭാവത്തിലേക്ക് എത്തിയെന്നാണ് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: വിചിത്രമായ ആകസ്മികതയെന്ന് ഫെഫ്ക

ഒറ്റയടിക്ക് ഇടിഞ്ഞത് 500 പോയിന്റ്, സെന്‍സെക്‌സ് 73000ലും താഴെ; എണ്ണ കമ്പനികള്‍ക്ക് നഷ്ടം

അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍

'ഈ പിള്ളേര് ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കില്‍ സ്‌കോര്‍ 300 കടന്നേനെ'; പ്രകീര്‍ത്തിച്ച് സച്ചിന്‍