ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം; ഫോണ്‍കോള്‍ ഉറവിടം തേടി പൊലീസ്
ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം; ഫോണ്‍കോള്‍ ഉറവിടം തേടി പൊലീസ്  പ്രതീകാത്മക ചിത്രം
കേരളം

ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം; ഫോണ്‍കോള്‍ ഉറവിടം തേടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പിള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം. കാത്തിരപ്പിള്ളി എകെജെഎം സ്‌കൂളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പിള്ളി എകെജെഎം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയെന്ന് ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. കെഎല്‍ 05 ല്‍ തുടങ്ങുന്ന വെള്ളക്കാറില്‍ ആറുവയസ്സുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു സന്ദേശം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതേതുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തിയെങ്കിലും അസ്വഭാവികമയി ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ കോളിന്റെ വിശ്വാസ്യത പരിശോധിക്കാനും ഉറവിടം കണ്ടെത്താനും പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; നാശനഷ്ടം, ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

കുതിപ്പിന് സുല്ലിട്ട് സ്വര്‍ണവില; 54,000ല്‍ താഴെ

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിക്ക് കുറഞ്ഞ വില നല്‍കുന്നു?ശ്രീലേഖ ഐപിഎസിന്റെ പോസ്റ്റില്‍ കെഎസ്ഇബിയുടെ മറുപടി

ഊട്ടി പുഷ്‌പമേളയ്‌ക്ക് തുടക്കം; 10 ദിവസം നീണ്ടു നില്‍ക്കുന്ന പുഷ്പോത്സവം, പ്രത്യേക ബസ് സർവീസ്

വളര്‍ത്തുനായ്ക്കളെ മുറിയില്‍ പൂട്ടിയിട്ടു; വീടിനുള്ളില്‍ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി