പരിക്കേറ്റ പതിനാറുകാരന്‍ ചികിത്സയിലാണ്
പരിക്കേറ്റ പതിനാറുകാരന്‍ ചികിത്സയിലാണ്  വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
കേരളം

ഓട്ടിസം ബാധിച്ച 16 കാരന് ക്രൂര മര്‍ദനം; വെള്ളറട സ്‌പെഷല്‍ സ്‌കൂളിനെതിരെ പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പതിനാറുകാരന് സ്‌പെഷല്‍ സ്‌കൂളില്‍ ക്രൂര മര്‍ദനം. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷല്‍ സ്‌കൂളിനെതിരെയാണ് പരാതി. പതിനാറുകാരന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. പൊലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്‍കി.

ജൂണ്‍ 23 നാണ് ഈ കുട്ടിയെ വെള്ളറടയിലെ സ്പെഷല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്. മാര്‍ച്ച് 7 ആം തിയതി വീണ്ടും മര്‍ദനമേറ്റതായി കുട്ടിയുടെ അമ്മ പറയുന്നു. ആദ്യം ഇവര്‍ പരാതി നല്‍കിയിരുന്നില്ല. ഗള്‍ഫിലുള്ള പിതാവിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയെന്നും കള്ളനാണെന്ന് ധരിച്ച് മര്‍ദനമേറ്റെന്നും സ്‌കൂള്‍ അധികൃതര്‍ വിളിച്ചു പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. പിന്നീടാണ് മാര്‍ച്ച് മാസത്തില്‍ വീണ്ടും മര്‍ദനമേറ്റത് ശ്രദ്ധയില്‍പ്പെടുന്നത്. സ്‌കൂളില്‍ വിളിച്ചപ്പോള്‍ മൂന്ന് പേര്‍ വന്ന് വീട്ടില്‍ വന്ന് സംഭവിച്ചതിന് മാപ്പ് പറഞ്ഞെന്നും മാതാവ് പറയുന്നു. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും