റിയാസ് മൗലവി
റിയാസ് മൗലവി ടി വി ദൃശ്യം
കേരളം

റിയാസ് മൗലവി വധക്കേസ്: അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍; എജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ വേനല്‍ അവധിക്ക് മുമ്പ് അപ്പീല്‍ നല്‍കാനാണ് നീക്കം. തുടര്‍നടപടികള്‍ക്ക് എജിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിചാരണക്കോടതി വിധിയില്‍ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായിട്ടുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവാരമില്ലാത്ത അന്വേഷണമാണ് നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ പൊലീസിനും പ്രോസിക്യൂഷനും എതിരായ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം മുഖ്യ ആയുധമായി എടുത്തുകാട്ടിയിരുന്നു.

ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ വേഗത്തിലുള്ള നീക്കങ്ങള്‍. റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല