റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നത്: ഇപി ജയരാജന്‍

പൊലീസും പ്രോസിക്യൂഷനും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത്
ഇപി ജയരാജന്‍
ഇപി ജയരാജന്‍ഫയൽ ചിത്രം

കണ്ണൂര്‍: കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേസ് അന്വേഷിച്ച പൊലീസും കോടതിയില്‍ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനും തീര്‍ത്തും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത്.

സുപ്രീം കോടതി വരെ പോയിട്ടും ഏഴ് വര്‍ഷത്തിനിടെ പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കാതിരുന്നത് അതിന്റെ തെളിവാണ്. മൗലവിയുടെ ബന്ധുക്കള്‍ക്കും' പൊലീസിനും പ്രോസിക്യൂഷനും തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടായ കേസ് കൂടിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസുകാര്‍ പ്രതികളായി വരുന്ന ഇത്തരം കേസുകളില്‍ പോലും വര്‍ക്കനുകൂലമായ വിധി വരുന്നതില്‍ ജനാധിപത്യ വിശ്വാസികളെയാകെ കടുത്ത ആശങ്കയിലാക്കുന്നതാണ്. മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു.

ഇപി ജയരാജന്‍
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും മറയ്ക്കണം; എല്‍ഡിഎഫ് പരാതിയില്‍ നടപടി

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസര്‍കോട്ടെ റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഈ കേസില്‍ പ്രതികളായ മൂന്ന് ആര്‍എസ്എസുകാരെ വെറുതെ വിട്ട നടപടി ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കേസ് അന്വേഷിച്ച പൊലീസും കോടതിയില്‍ കേസ് കൈകാര്യം ചെയ്ത പ്രോസിക്യൂഷനും തീര്‍ത്തും കുറ്റമറ്റ രീതിയിലാണ് പ്രവര്‍ത്തിച്ചത്.

സുപ്രീം കോടതി വരെ പോയിട്ടും ഏഴ് വര്‍ഷത്തിനിടെ പ്രതികള്‍ക്ക് ജാമ്യം പോലും ലഭിക്കാതിരുന്നത് അതിന്റെ തെളിവാണ്. മൗലവിയുടെ ബന്ധുക്കള്‍ക്കും ' പൊലീസിനും പ്രോസിക്യൂഷനും തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമുണ്ടായ കേസ് കൂടിയാണിത്.

100 കണക്കിന് തെളിവുകള്‍ നിരത്തിയിട്ടും ഡി.എന്‍.എ ഫലം ഉള്‍പ്പടെ ഉണ്ടായിട്ടും അതൊന്നും ഗൗരവമായി കണക്കാക്കാതെയുള്ള വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്നാണ് വിധി വന്ന ശേഷം പ്രോസിക്യൂട്ടര്‍ പറഞ്ഞത്.

ആര്‍എസ്എസുകാര്‍ പ്രതികളായി വരുന്ന ഇത്തരം കേസുകളില്‍ പോലും അവര്‍ക്കനുകൂലമായ വിധി വരുന്നതില്‍ ജനാധിപത്യ വിശ്വാസികളെയാകെ കടുത്ത ആശങ്കയിലാക്കുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com