വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ
വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
കേരളം

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയിൽ ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ആറളം സ്വദേശി ഷാനിഫ് നിസി (27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജെടി റോഡിലാണ് സംഭവം. വടകര പുതിയാപ്പിൽ വാടക ക്വാട്ടേഴ്സിൽ താമസിച്ചിരുന്ന യുവാവിനെ നിർത്തിയിട്ട ഓട്ടോയിൽ ബോധരഹിതനായി നാട്ടുകാരാണ് കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

അമിത ലഹരിമരുന്ന് ഉപയോഗമാണ് മരണകാരണമെന്നാണ് നി​ഗമനം. സംഭവ സ്ഥലത്തു നിന്ന് സിറിഞ്ച് അടക്കമുള്ള വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വടകര കല്ലേരിയിൽ നിന്നാണ് ഷാനിഫ് വിവാഹം കഴിച്ചത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വടകര കേന്ദ്രീകരിച്ച് മയക്കുമരുന്ന് കേസുകൾ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം തൊട്ടടുത്ത പ്രദേശമായ ഓർക്കാട്ടേരിയിൽ രണ്ട് യുവാക്കളെ ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വോട്ടുചെയ്തത് 64.2 കോടി പേര്‍, ലോകറെക്കോര്‍ഡ്; 31.2 കോടി വനിതകള്‍, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍

ബംഗളൂരു നഗരത്തില്‍ റെക്കോര്‍ഡ് മഴ, ഞായറാഴ്ച പെയ്തിറങ്ങിയത് 111.1 മില്ലിമീറ്റര്‍; 1891ലേത് പഴങ്കഥ- വീഡിയോ

ഭര്‍ത്താവ് തീകൊളുത്തിയ യുവതിയും മകനും മരിച്ചു

ശരീരം മദ്യം ഉത്പാദിപ്പിക്കുന്നു; അമ്പതുകാരിയില്‍ കണ്ടെത്തിയത് അപൂര്‍വരോഗം

നിറയെ പൂക്കളും പഴങ്ങളും, പ്രിയതമയ്ക്ക് ഇഷ്ടപ്പെട്ട സമ്മാനവുമായി പിറന്നാൾ ആശംസിച്ച് മോഹൻലാൽ