searching operation
കാണാതായ വയോധികയ്ക്ക് വേണ്ടി വനത്തിൽ നടത്തുന്ന തിരച്ചിൽ 
കേരളം

മറന്നുവെച്ച കോടാലി എടുക്കാന്‍ പോയ അമ്മിണിപാട്ടി എവിടെ?; വനത്തില്‍ ദിവസങ്ങളായി തിരച്ചില്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വനത്തില്‍ മറന്നുവച്ച കോടാലിയെടുക്കാന്‍ പോയ ആദിവാസി വയോധികയെ ഇനിയും കണ്ടെത്താനായില്ല. പെരിങ്ങല്‍ക്കുത്ത് വാച്ചുമരം ആദിവാസി കോളനിയിലെ അമ്മിണിപാട്ടിക്ക് വേണ്ടി വനപാലകരും പൊലീസും ദിവസങ്ങളായി തിരച്ചില്‍ നടത്തുന്നു. ശാസ്ത്രീയമായ പരിശോധനകളിലും തെളിവൊന്നും ലഭിച്ചിട്ടില്ല. ഇന്നും വനംവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വാച്ചുമരം കോളനിയിലെ അമ്മിണി(75)യെ കാണാതായത്. വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ വനത്തില്‍ മറന്നുവച്ച കോടാലിയെടുക്കാനാണ് തിങ്കളാഴ്ച അമ്മിണി വനത്തിലേക്ക് തിരിച്ചുപോയത്. വനപാലകര്‍ നടത്തിയ അന്വേഷണത്തില്‍ കോളനിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ നിന്ന് കോടാലി കണ്ടെത്തിയിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളുള്ളതിനാലും കാഴ്ചകുറവുള്ളതിനാലും വയോധിക വഴി തെറ്റി വനത്തിന്റെ മറ്റേതെങ്കിലും ഭാഗത്തേക്ക് പോകാനുള്ള സാധ്യത ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൃതദേഹങ്ങളുടെ മണം പിടിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് കടാവര്‍ ഡോഗിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലും വിഫലമായി. വ്യാഴാഴ്ച പൊലീസ് നായകളെ ഉപയോഗപ്പെടുത്തി വനത്തില്‍ പരിശോധന നടത്തിയിരുന്നു. ആദിവാസികളുടെ സഹകരണത്തോടെ വനത്തില്‍ മൂന്ന് കിലോമീറ്ററോളം തെരച്ചില്‍ നടത്തിയെങ്കിലും വയോധികയെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വിഎസ് ആവേശമാണ്; എന്റെ രാഷ്ട്രീയ ഗുരു, അദ്ദേഹത്തിന് പകരം ആരുമില്ല': ജി സുധാകരന്‍

ട്രോളുകളിൽ തളരില്ല: വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു

'ഖാര്‍ഗെ കൊണ്ടുവന്ന മാറ്റം കോണ്‍ഗ്രസിന് ഗുണം ചെയ്തു, അതുംകൂടി രാഹുല്‍ കളയും'- വീഡിയോ

ശങ്കറിനൊപ്പം റാം ചരൺ, ​'ഗെയിം ചെയ്ഞ്ചർ' എപ്പോൾ വരും ?

രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനായി; വധു ഡെബി