കവിത 

പക്ഷിത്തോറ്റം - ഉമാരാജീവിന്റെ കവിത 

ഉമാ രാജീവ്


കൂര്‍ത്ത കൊക്കും
മൂര്‍ച്ചയുള്ള നഖങ്ങളും 
പുതയ്ക്കാനും പറക്കാനും കഴിവുള്ള
തൂവലുകളും ഒക്കെയുള്ള
പക്ഷിക്കുമീതെ
പച്ചമാംസം ഉരുക്കിയൊഴിച്ചാണ് 
മനുഷ്യനെ വാര്‍ക്കുന്നത്.

കൈകാലുകള്‍ക്കിടയ്ക്കാണ്
ആകാശം പതുങ്ങിയിരിക്കുന്നത്.

നെഞ്ചിന്‍ കുഴിയില്‍ ഒരാന്തലാണ് 
പറക്ക് പറക്ക് എന്ന ഉള്‍വിളിയും 
പോരൂ പോരൂ എന്ന പുറമൊഴിയും 
തുകലില്‍ കൊട്ടിപ്പാടുന്നത് 
അവിടെയാണ്

കണ്ണുകളും മൂക്കും 
ചുണ്ടുമൊന്നുമില്ല 
കൂര്‍പ്പിക്കല്‍ 
മാത്രമേയുള്ളൂ 
മുന്നോട്ട് എന്ന
മൂളക്കം മാത്രം 

ഇണ എന്ന സങ്കല്പമേയില്ല 
ഭൂമിയിലേക്ക് 
കാഷ്ഠവും ശുക്ലവും മുട്ടയും 
തട്ടിക്കുടഞ്ഞിട്ടു പോവാന്‍ 
ഒരു പോംവഴി വേണം 
അതിനു ഞാന്‍ മാത്രം പോര 
എന്ന ഒരു പോരായ്മ മാത്രമേയുള്ളു 

വേഗത്തിനൊപ്പം 
അനങ്ങിക്കൊണ്ടിരിക്കാന്‍,
പോക്കിടങ്ങളിലെല്ലാം
വഴിവെട്ടാന്‍
വെന്നിപ്പറകള്‍ക്കൊപ്പം  
സാക്ഷ്യം പറയാന്‍ 
കൂട്ടത്തില്‍പ്പെട്ട ഒന്നുവേണം

കൂട്ടുകാരോട് 
കഥ പറഞ്ഞു കൊടുക്കാന്‍
സ്വന്തം ഭാഷയില്‍ ചിലയ്ക്കുന്ന 
ഒന്നുവേണം എന്നേയുള്ളു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ